വിഭൂതി തിരുനാൾ ശുശ്രൂഷയ്ക്ക് ഒരുങ്ങി സെന്റ് പീറ്റേഴ്‌സ് ബസലിക്ക

ഈ വർഷം നടക്കുന്ന മാർപാപ്പയുടെ വിഭൂതി തിരുനാൾ ശുശ്രൂഷകൾ പതിവിനു വിരുദ്ധമായി സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടക്കും കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സാധാരണ എല്ലാവർഷവും വിഭൂതി തിരുനാൾ തിരുകർമ്മങ്ങൾ നിർവഹിക്കുന്നത് റോമിലെ അവന്തിനൊ കുന്നിലെ വിശുദ്ധ ആൻസെലമിൻറെ നാമധേയത്തിലുള്ള ദേവാലയത്തിലാണ് . എന്നാൽ ഈ വർഷം കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത ചാരം പൂശൽ അടക്കം എല്ലാ തിരുകർമങ്ങളും സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലായിരിക്കും നടക്കുന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ വിഭാഗം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group