അനുദിനവിശുദ്ധർ നവംബർ 28 വിശുദ്ധ സ്റ്റീഫൻ

വിശുദ്ധ സ്റ്റീഫൻ
St. Stephen


714 – ൽ കോൺസ്റ്റാൻറിനോപ്പിളിൽ ആണ് സ്റ്റീഫൻ ജനിച്ചത്. പിതാവ് ഗ്രിഗറി വളരെ പ്രഗൽഭനായ ഒരു കരകൗശല നിർമ്മാതാവായിരുന്നു. അദ്ദേഹത്തിന്റെ അമ്മയായ അന്നയുടെയും മൂത്ത രണ്ട് സഹോദരിമാരുടെയും സ്നേഹ ലാളനയിൽ ആണ് സ്റ്റീഫൻ വളർന്നുവന്നത്. സന്യാസി ആകുവാൻ വളരെയധികം ആഗ്രഹിച്ച ഇദ്ദേഹം ചാൾസിഡോണിനു സമീപമുള്ള ഉള്ള വിശുദ്ധ ഓക്ലെന്റിയൂസ് പർവ്വതത്തിലെ ഒരു ആശ്രമത്തിൽ സന്യാസിയായി ആശ്രമ ജീവിതം ആരംഭിച്ചു.
യേശുവിന്റേയും പരിശുദ്ധ അമ്മയുടെയും തിരുസ്വരൂപങ്ങൾക്ക് വളരെയധികം വില കൽപ്പിച്ച അദ്ദേഹം കോൺസ്റ്റന്റൈൻ അഞ്ചാമൻ ചക്രവർത്തിയുടെ കീഴിൽ നടന്നിരുന്ന മതപീഡനങ്ങളേയും മറ്റും ശക്തമായി എതിർത്തിരുന്നു. അതോടൊപ്പം തന്നെ കോൺസ്റ്റാന്റിൻനോപ്പിളിലെ ദേവാലയങ്ങളിൽ മതനിന്ദയുടെ ഭാഗമായി നശിപ്പിക്കപ്പെട്ട മതപരമായ രൂപങ്ങളേയും മറ്റും സംരക്ഷിക്കുന്നതിനും അവ പുതുക്കി എടുക്കുന്നതിനും വിശുദ്ധൻ വളരെ ഉത്സാഹം കാണിച്ചിരുന്നു.
മാർമറ കടലിലെ പ്രോക്കൊന്നെസൂസ് ദ്വീപിലെ 761 മുതലുള്ള വിശുദ്ധ സ്റ്റീഫന്റെ കഠിന പ്രയത്നങ്ങളുടേയും പ്രവർത്തനങ്ങളുടെയും ഭാഗമായി അനേകം പേർ മാനസാന്തരപ്പെടുകയും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുവാൻ തയ്യാറാവുകയും ചെയ്തു. ഇതേതുടർന്ന് ഇദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ദ്വീപിൽ ചക്രവർത്തിയാൽ വിലക്കപ്പെട്ടു. എന്നാൽ മൂന്നുവർഷത്തിനുശേഷം അദ്ദേഹത്തിന്റെ പരസ്യമായ പ്രവർത്തനങ്ങൾ മൂലം ചക്രവർത്തിയുടെ മുന്നിൽ ചോദ്യം ചെയ്യലിനു വിധേയനാക്കപ്പെട്ടു. ഒരു നാണയത്തിലെ രാജകീയ മുദ്രയ്ക്ക് നൽകുന്ന പകുതി വില പോലും യേശുവിനോ മാതാവിനോ നൽകാത്തതിൽ ചക്രവർത്തിയെ അദ്ദേഹം വിമർശിച്ചു. ഒപ്പം തന്നെ ആദരവോടും ബഹുമാനത്തോടും കൂടി തിരുസ്വരൂപങ്ങളെ കാണാത്തതിൽ വളരെ കോപത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ സംസാരം.
’ ഈ നാണയത്തെ അപമാനിക്കുന്നത് തെറ്റാണെങ്കിൽ ക്രിസ്തുവിന്റേയും മാതാവിന്റേയും രൂപങ്ങളും ചിത്രങ്ങളും നശിപ്പിക്കുകയും കത്തിച്ചു കളയുകയും ചെയ്യുന്ന അങ്ങ് എത്രയോ വലിയ ശിക്ഷാവിധിക്ക് അർഹനാകുന്നു ‘ എന്ന് ഒരു മടിയും കൂടാതെ അദ്ദേഹം ചക്രവർത്തിയോട് പറയുകയും ആ നാണയം വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു.
ക്രൂദ്ധനായ ചക്രവർത്തി മറ്റ് മുന്നൂറോളം സന്യാസിമാരോടൊപ്പം സ്റ്റീഫനെ തടവറയിൽ ഇട്ടു . 11 മാസം തടവറയിൽ കഴിഞ്ഞ ഇവർ വളരെ സ്നേഹത്തിലും ആദ്ധ്യാത്മികതയിലും ഒരു ആശ്രമത്തിൽ എന്നതു പോലെ തന്നെയാണ് കഴിഞ്ഞത്. തന്റെ വിശ്വാസത്തിലും പ്രബോധനങ്ങളിലും ഉറച്ചുനിന്ന ഇദ്ദേഹത്തെ അവർ വധിക്കുകയായിരുന്നു.

ഇതര വിശുദ്ധര്‍

  1. ബാങ്കോറിലെ ഹിയോണ്‍
  2. ഫ്രാന്‍സിലെ ഹിപ്പൊളിത്തൂസു

3.ആങ്കോണയിലെ ജെയിംസ് ജെല്ലാമാര്‍ക്കോ

  1. ആഫ്രിക്കന്‍ ബിഷപ്പുമാരായ പപ്പീനിയാനൂസും മാന്‍സുവെത്തൂസും
  2. റോമന്‍കാരായ റൂഫസ്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group