October 21 – വിശുദ്ധ ഉർസുലായും സഹ വിശുദ്ധകളും

ബ്രിട്ടനിലെ  ഒരു  ക്രിസ്ത്യൻ  രാജാവിന്റെ  മകളാണ്  ഉർസുല  എന്നൊരു  ഐതിഹ്യമുണ്ട് . 383  ഒക്ടോബർ 21 ന് അന്തരിച്ച റൊമാനോ-ബ്രിട്ടീഷ് ക്രിസ്ത്യൻ സന്യാസിയാണ് സെന്റ് ഉർസുല (ലാറ്റിൻ ‘ചെറിയ പെൺ കരടി’). കോളോണിലെ  രക്തസാക്ഷികളായ  ഒരുകൂട്ടം  കന്യകമാരുടെ  ആധാരണാര്ഥം   അക്കാലത്തെ  സെനറ്റർ  ആയ  ക്ലെമാഷയോസ്  ഒരു  പള്ളി  പുതുക്കിപ്പണിതു .എന്നാൽ  ഈ  രക്തസാക്ഷികൾ  എത്ര  പേര്  ഉണ്ടായിരുന്നു  എന്ന  കാര്യം  വ്യെക്തമല്ല. അവ്യക്തമായ  ഈ  യാഥാർഥ്യത്തെ  നിന്നുമാണ്  വിശുദ്ധ  ഉർസുലയെ  പറ്റിയുള്ള  ഐതിഹ്യങ്ങൾ  ഉടലെടുത്തത്. ഒരു  വിജാതീയ  രാജകുമാരനുമായി  തനിക്കിഷ്ടമില്ലാത്ത  വിവാഹ   ഉടമ്പടിയിൽ   നിന്നും  മൂന്ന്  വർഷത്തെ  സാവകാശം  വാങ്ങിച്ച  വിശുദ്ധ  ഉർസുല  11,000 ത്തോളം  കന്യകമാരുമായി  മുതൽ    ബസ്സ്   വരെയും  ,സ്വിറ്റസർലണ്ടിലേക്കും  അവിടെ  നിന്ന്  റോമിലേക്കും  ഒരു  കടൽയാത്ര  നടത്തി. വിജാതീയരുടെ  മുഘ്യനെ  വിവാഹം  കഴിക്കാൻ  വിശുദ്ധ  വിസമ്മതിച്ചു  എന്ന    കാരണത്താൽ    തിരികെ  വരുന്ന  വഴിക്കു 451ൽ കൊളോൺ  എന്ന  സ്ഥലത്തുവെച്ച  പ്രാകൃതരായ  വിജാതീയരാൽ  ഇവരെല്ലാം  ദാരുണമായി  കൊലചെയ്യപ്പെട്ടു .മറ്റൊരു  ഐതിഹ്യമനുസരിച്  ക്ലെമെന്സ്  മാക്സിമസ്  ചക്രവർത്തി  ബ്രിട്ടനും  ഗോകുലും  ആക്രമിച്ചപ്പോൾ  ധാരാളം  ബ്രിട്ടീഷ്‌കാരും  സൈനികരും  അമേരിക്കയിലേക്  കുടിയേറുകയും  അവിടെ  സ്ഥിരതാമസമാക്കുകയും  ചെയ്തു .  കുടിയേറ്റക്കാരുടെ  ഭരണാധികാരിയായ  സിനാൻ  മേറിയഡോഗ്  കോൺവാലിലെ  രാജാവായ  ദിയാനോസിനോട്  ആവശ്യപ്പെട്ടപ്രകാരം  ദിയാനോസ്  തന്റെ  മകളായ  ഉർസുലയെ  സിനാന്റെ ഭാര്യയായും കൂടെ  10,000 ത്തോളം  കുലീനകന്യകകളെയും  60,000  ത്തോളം    സാധാരണ  കന്യകകളെയും അയച്ചു. ഇവരുടെ  കപ്പൽ  തകർന്നു  സകലരും  കൊല്ലപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.