ബെനഡിക്ട് മാർ പാപ്പയുടെ പേരിലുള്ള സ്റ്റാമ്പ് പ്രകാശനം ചെയ്തു

ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സ്മരണാര്‍ത്ഥമുള്ള പുതിയ സ്റ്റാമ്പ് ഇറ്റലിയില്‍ പ്രകാശനം ചെയ്തു.

ഇറ്റലിയുടെ സാമ്പത്തിക വികസന മന്ത്രി അഡോൾഫോ ഉർസോ, തപാല്‍ വിഭാഗത്തിന്റെ ചുമതലയുള്ള അണ്ടർസെക്രട്ടറി ഫൗസ്റ്റ ബെർഗമോട്ടോ, സെനറ്റർ മാർസെല്ലോ പെറ, സെനറ്റിന്റെ മുൻ പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിലായിരിന്നു പ്രകാശനം. “പോപ്പ് ബെനഡിക്ട് പതിനാറാമൻ”, പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ സേവനം ചെയ്ത 2005 – 2013 വര്‍ഷങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളും പാപ്പയുടെ മനോഹരമായ ചിത്രവും സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 40 x 30 മില്ലിമീറ്റർ തപാൽ സ്റ്റാമ്പുകളിൽ 105,000 എണ്ണമാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

തപാൽ സ്റ്റാമ്പിനൊപ്പം, ബെനഡിക്ട് പതിനാറാമന്റെ ശവകുടീരത്തിന്റെ ചിത്രത്തോടുകൂടിയ പ്രത്യേക പോസ്റ്റ്മാർക്കും സര്‍ക്കാര്‍ അധികൃതര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 31നു ബെനഡിക് പതിനാറാമൻ മാർപാപ്പയുടെ സ്മരണാർത്ഥം വത്തിക്കാൻ തപാൽ വകുപ്പിന്റെ കീഴിലുള്ള സ്റ്റാമ്പുകൾക്കും, നാണയങ്ങൾക്കും വേണ്ടിയുള്ള വിഭാഗവും സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group