വത്തിക്കാൻ സിറ്റി: ഉക്രേനിയൻ പതാകയുമായി നിൽക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സ്റ്റാമ്പ് വത്തിക്കാൻ പുറത്തിറക്കി.
വത്തിക്കാനിലെ തപാൽ സേവന വിഭാഗമാണ് രണ്ട് സ്റ്റാമ്പുകൾ പുറത്തിറക്കിയത്. ഒന്ന് ഉക്രൈനിൽ സമാധാനവും ഐക്യദാർഢ്യവും പ്രോത്സാഹിപ്പിക്കുന്നതിനും, മറ്റൊന്ന് വരാനിരിക്കുന്ന ലോക യുവജന ദിനത്തിനെ
സംബന്ധിക്കുന്നതുമാണ്.
2023 മെയ് 16-ന് പുതിയ സ്റ്റാമ്പുകൾ വിതരണം ചെയ്യും. യുദ്ധത്തിൽ തകർന്ന ഉക്രൈനിലെ നഗരത്തിൽ നിന്ന് കൊണ്ടുവന്ന പതാക, ഉക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിച്ച് ഏകദേശം രണ്ടു മാസങ്ങൾക്കു ശേഷം – 2022 ഏപ്രിൽ ആറിന് പൊതുസദസ്സിൽ പാപ്പ ഉയർത്തിപ്പിടിച്ചിരുന്നു. ഈ ചിത്രമാണ് സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമാധാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാൻ ഈ സ്റ്റാമ്പ് പുറത്തിറക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group