സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്ക് ഇ സ്റ്റാമ്ബ് ഏര്‍പ്പെടുത്തിയതോടെ മുദ്രപത്രങ്ങളുടെ അച്ചടി നിറുത്തി.
നാസിക്കിലെ പ്രസ്സിലായിരുന്നു മുദ്രപത്രങ്ങള്‍ അച്ചടിച്ചിരുന്നത്. നിലവില്‍ ശേഷിക്കുന്ന മുദ്രപത്രങ്ങള്‍ രജിസ്‌ട്രേഷന്‍ ഇതര ഇടപാടുകള്‍ക്ക് ഉപയോഗിക്കും. 50 ലക്ഷത്തോളം മുദ്രപത്രങ്ങള്‍ ശേഷിക്കുന്നുണ്ടെന്നാണ് കണക്ക് .ഒരു ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്ക് നേരത്തെതന്നെ ഇ സ്റ്റാമ്ബ് ഏര്‍പ്പെടുത്തിയിരുന്നു. ഇനി മുതല്‍ എത്ര തുകയ്‌ക്കുള്ള രജിസ്‌ട്രേഷനും ഇ സ്റ്റാമ്ബ് തന്നെ വേണം. ജൂണ്‍ രണ്ടാം ഇതു നിലവില്‍ വരും. ഇ സ്റ്റാമ്ബിലേക്ക് മാറിയത് പഴയ മുദ്രപത്ര വെണ്ടര്‍മാരെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നെറ്റുള്ള കമ്ബ്യൂട്ടറും പ്രിന്‌ററും ഉണ്ടെങ്കില്‍ ഓരോ പ്രദേശത്തും ഉള്ള അംഗീകൃത വെണ്ടര്‍മാര്‍ക്കു തന്നെ ഇ സ്റ്റാമ്ബ് തയ്യാറാക്കാം. 2025 ഓടെ സമ്ബൂര്‍ണ്ണ ഇ സ്റ്റാമ്ബ് സംസ്ഥാനമായി മാറുകയാണ് ലക്ഷ്യമെന്നാണ് അധികൃതര്‍ പറയുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m