ഫാ.സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാക്കുന്നു.
ഗാര്‍ഡിയനടക്കമുള്ള മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ ഐക്യരാഷ്ട്ര സഭയുടേയും യൂറോപ്യന്‍ യൂണിയന്റെയും മനുഷ്യാവകാശ വിഭാഗം പ്രതിനിധികള്‍ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയിട്ടും ജാമ്യം നല്‍കാതിരുന്ന നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുകയാണ്.
ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്ന് ഡിഎംകെ വ്യക്തമാക്കി. സ്റ്റാന്‍ സ്വമിയുടെ മരണം നിര്‍ഭാഗ്യകരമാണെന്നും മരണക്കിടക്കയിലായിരുന്നിട്ടും ജാമ്യം നല്‍കാതിരുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദയനീയ മുഖമാണ് കാണിക്കുന്നതെന്നും ഡിഎംകെ നേതാവ് ദയാനിധി മാരന്‍ പറഞ്ഞു.
രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു.
മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ മരിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് വിട്ടുനല്‍കും. അതിനായി ഹോളി ഫാമിലി ആശുപത്രിയില്‍ നിന്ന് മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയായ ജെജെയിലേക്ക് മാറ്റി.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മുംബൈയില്‍ തന്നെയാണ് സംസ്‌കാരംനടക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group