സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; നിയമസഭാ സമ്മേളനത്തിലും തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനൻസിലും തീരുമാനമെടുക്കും

തിരുവനന്തപുരം : സംസ്ഥാന മന്ത്രി സഭാ യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം ജൂണ്‍ 10 മുതല്‍ വിളിച്ചു ചേർക്കുന്നതില്‍ യോഗം തീരുമാനമെടുക്കും.

തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തദ്ദേശ വാർഡ് വിഭജനത്തിനായി ഇറക്കാൻ തീരുമാനിച്ച ഓർഡിനൻസിന് ഇത് വരെ അനുമതി കിട്ടിയിട്ടില്ല. ഗവർണർ മടക്കിയ ഓർഡിനൻസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്. അനിശ്ചിതത്വം തുടരുന്നതിനാല്‍ ഓർഡിനേൻസിന് പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ട് വരാനാണ്‌ സർക്കാർ നീക്കം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m