കൊച്ചി : കൃഷി വകുപ്പിന്റെ 2022 ലെ കർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം വയനാട്-പുൽപ്പള്ളി സ്വദേശി കെ.എ. റോയിമോൻ സ്വന്തമാക്കി.
രണ്ടു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. ഏറ്റവും മികച്ച തെങ്ങുകർഷകനുള്ള കേരകേസരി പുരസ്കാരം പാലക്കാട് എരുത്തേന്പതി വണ്ണാമട സ്വദേശി പി. രഘുനാഥനാണ്. കോഴിക്കോട് മരുതോങ്കര സ്വദേശി കെ.ടി. ഫ്രാൻസിസാണ് മികച്ച ജൈവകർഷകൻ.
ആലപ്പുഴ ചേർത്തല എസ്എൽ പുരം സ്വദേശിനി എൽ. രേഷ്മ ഏറ്റവും മികച്ച യുവ കർഷകയ്ക്കുള്ള പുരസ്കാരത്തിന് അർഹയായി. മികച്ച യുവകർഷകൻ തൃശൂർ വെള്ളാങ്കല്ലൂർ സ്വദേശി ശ്യാംമോഹനാണ്. മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര പുരസ്കാരം തിരുവനന്തപുരം കരകുളം സ്വദേശി എസ്.വി. സുജിത് സ്വന്തമാക്കി.
മികച്ച പട്ടികജാതി, പട്ടികവർഗ കർഷകനുള്ള കർഷകജ്യോതി പുരസ്കാരത്തിന്് ഇടുക്കി മലയിഞ്ചി സ്വദേശി ബൈജുമോൻ അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഇവർക്കുള്ള പുരസ്കാരം. മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം എം. ജോസഫ് റെഫിൻ ജെഫ്രിക്കു ലഭിച്ചു. അരലക്ഷം രൂപയാണ് അവാർഡ് തുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group