കണ്ണൂർ : കേരളത്തിൽ ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്.
വിദേശ കറൻസി മാറ്റി നല്‍കുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മലപ്പുറം, കോട്ടയം, എറണാകുളം, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് 150 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരും എന്നാണ് സൂചന.
കൊച്ചിയിലെ പെന്റാ മേനകയിലെ വിവിധ സ്ഥാപനങ്ങളിലും പരിശോധന നടത്തി. കൊച്ചി പെന്റ മേനകയിലെ ഹന ഗ്ലാസ് എന്ന സ്ഥാപനത്തില്‍ രേഖകള്‍ ഉള്‍പ്പെടെ ഇ.ഡി കണ്ടെടുത്തു.
കോട്ടയത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധന. ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും ഇഡി പരിശോധന ശക്തമാക്കുന്നുണ്ട്. എറണാകുളം, കോട്ടയം ജില്ലകളില്‍ പരിശോധന വരും ദിവസങ്ങളിലും തുടരും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group