ക്രിസ്ത്യൻ സ്കൂളിൽ സരസ്വതീദേവിയുടെ പ്രതിമ സ്ഥാപിക്കണo :വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ് ദൾ പ്രവർത്തകർ…

സത്ന: മധ്യപ്രദേശിൽ പ്രവർത്തിക്കുന്ന ക്രൈസ്റ്റ് ജ്യോതി സീനിയർ സെക്കന്ററി സ്കൂളിന്റെ പ്രവേശന കവാടത്തിൽ സരസ്വതി ദേവിയുടെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗ് ദൾളിന്റെയും പ്രവർത്തകർ,15 ദിവസത്തിനുള്ളിൽ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ഇവർ സമീപിച്ചതായിമാനേജർ ഫാ. അഗസ്റ്റ്യൻ ചിറ്റുപറമ്പിൽ പറഞ്ഞു.

സ്കൂൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് സരസ്വതി ദേവിയുടെ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അതിനാൽ സ്കൂളിന്റെ പ്രവേശനകവാടത്തിൽ സരസ്വതി ദേവിയുടെ ചിത്രം സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യമെന്ന് ഫാ. അഗസ്റ്റ്യൻപറഞ്ഞു49 വർഷം മുമ്പാണ് സ്കൂൾ ആരംഭിച്ചത്. ഇന്നുവരെ അത്തരമൊരു അവകാശവാദം ആരും ഉന്നയിച്ചിട്ടില്ലെന്നും . വീണ്ടും വരുമെന്ന് ഭീഷണി മുഴക്കിയാണ് അവർ പോയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി സീറോ മലബാർ , സത്ന രൂപതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഈ വർഷം തന്നെ രണ്ടാം തവണയാണ് ഇവിടെയുള്ള കത്തോലിക്കാ സ്കൂളിന് നേരെ ഹൈന്ദവമതമൗലികവാദികളുടെ ഭീഷണി ഉയർത്തിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group