ഇറ്റലിയിൽ പരിശുദ്ധമാതാവിന്റെ തിരുസ്വരൂപ പ്രദിക്ഷണം ആരംഭിച്ചു

Statue of Our Lady of the Miraculous Medal begins pilgrimage around Italy

റോം: പരിശുദ്ധ കന്യാമറിയത്തിന്റെ 19 വാർഷികാഘോഷത്തിന്റെ ഭാഗമായി ഔർ ലേഡി ഓഫ് മിറാക്കുലസ് പ്രതിമ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വെള്ളിയാഴ്ച ഇറ്റലിയിലെ ഇടവകകളിൽ ആരംഭിച്ചു. റോമിലെ റീജിണൽ സെമിനാരി കൊളീജിയം ലിയോ നിയോനേഷൻ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് നവംബർ 27-ന് പ്രതിമ സാൻ ജിയോഅച്ചീനോ പള്ളിയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോയത്. ഡിസംബറിലുടനീളം പതിനഞ്ചു വ്യത്യസ്ത ഇടവകകളിൽ ഘോഷയാത്രയായി മിറാക്കുലസ് പ്രതിമ എത്തിക്കും. കൊറോണ വൈറസിനെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവേർപ്പെടുത്തിയാൽ ഇറ്റലിയിലുടനീളമുള്ള ഇടവകകളിൽ പ്രതിമ എത്തിക്കാനാണ് പദ്ധതി.

വിൻസെന്റിയൻ സഭയുടെ സുവിശേഷവത്ക്കരണ ദൗത്യത്തിന്റെ സംരംഭമായിട്ടാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്. 1625-ൽ സെന്റ് വിൻസെന്റ് ഡീ പോളാണ് വിൻസെന്റിയൻ സഭ സ്ഥാപിച്ചത്. മാതാവിനോടുള്ള ദൃഢമായ ഭക്തിയുടെ ഈ സഭാസമൂഹത്തിൽ നിരവധി അടയാളങ്ങളും അത്ഭുതങ്ങളും നടന്നിട്ടുണ്ട്. 2021- നവംബർ 22-ന് സാർഡീനിയ ദ്വീപിലാണ് മാതാവിന്റെ അത്ഭുത രൂപത്തിന്റെ തീർഥാടനം അവസാനിക്കുക. ലോകം കോവിഡ് പ്രതിസന്ധികളിൽ ബുദ്ധിമുട്ടുമ്പോൾ ആശ്വാസമാകുവാൻ മാതാവിന്റെ സമൃദ്ധമായ കൃപ എല്ലാവരിലും എത്തട്ടെയെന്നാണ് ഈ നീണ്ട നാളത്തെ ഘോഷയാത്രയുടെ ലക്ഷ്യമെന്ന് വിൻസെന്റിയൻ സഭാ സമൂഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group