നശിപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ തിരുസ്വരൂപം പുനഃസ്ഥാപിച്ചു.

വാഷിംഗ്ടൺ ഡിസി:നോർത്ത് കരോലിനയിലെ സെന്റ് ലോറൻസ്, ബസിലിക്കയുടെ പുറത്ത് സ്ഥാപിച്ചിരുന്ന നശിപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ തിരുഹൃദയ തിരുസ്വരൂപം പുന:സ്ഥാപിച്ചു.ഏഴടിയിൽ അധികം വരുന്ന ക്രിസ്തുവിന്റെ തിരുസ്വരൂപം കഴുത്തിന് താഴ്ഭാഗത്തേക്ക് ചുവന്ന പെയിന്റ് കൊണ്ട് വികൃതമാക്കപ്പെട്ട നിലയിൽ ആണ് കഴിഞ്ഞ ആഴ്ച കണ്ടത്. പതിറ്റാണ്ടുകളായി ദേവാലയം കവാടത്തിനു പുറത്ത് സ്ഥിതിചെയ്യുന്ന ക്രിസ്തുവിന്റെ ഈ വലിയ തിരുസ്വരൂപം നശിപ്പിക്കപ്പെട്ട
സംഭവത്തിൽ വികാരിയായ റോജർ ആർൻസ്പാർഗർ ഖേദം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഈ തിരുസ്വരൂപം പുനസ്ഥാപിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വികാരിയും ഇടവക ജനങ്ങളും..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group