ക്രിസ്തുവിനോട് ചേർന്നുനിന്നു കൊണ്ട് ജീവിതത്തെ ബാധിച്ചിരിക്കുന്ന അന്ധതയിൽനിന്നും മോചനം നേടുവാൻ വിശ്വാസികളെ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
സൈപ്രസിന്റെ തലസ്ഥാന നഗരിയായ നിക്കോസിയയിലെ ‘ജി.എസ്.പി’ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ അൾത്താരയിൽ ദിവ്യബലി അർപ്പിച്ച് വചനം പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
ദാവിദിന്റെ പുത്രാ, ഞങ്ങളോട് കരുണയായിരിക്കണമേ,’ എന്ന് ഈശോയോട് വിളിച്ചപേക്ഷിച്ച അന്ധരെ സുഖപ്പെടുത്തുന്ന സുവിശേഷത്തെ ആസ്പദമാക്കിയായിരുന്നു സന്ദേശം. ഇരുവരും അന്ധരായിരുന്നു, എങ്കിലും നമുക്കായി ഈ ലോകത്തിലേക്ക് വന്ന രക്ഷകനാണ് മിശിഹായെന്ന ബോധ്യം അവർക്കുണ്ടായിരുന്നു. നമ്മുടെ രക്ഷകനായി പിറന്ന ഉണ്ണീശോയെ സ്വീകരിക്കാൻ നാം തയാറെടുക്കുന്ന ഈ ആഗമനകാലത്ത് വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടാൻ അന്ധരായ ഈ വിശ്വാസികൾക്ക് നമ്മെ സഹായിക്കാനാകും എന്ന് പറഞ്ഞുകൊണ്ടാണ്, നാം അനുഭവിക്കുന്ന അന്ധതയെ അതിജീവിക്കാനുള്ള മൂന്ന് മാർഗങ്ങൾ പാപ്പാ പങ്കുവെച്ചത്.
രക്ഷകനായ ഈശോയെ സമീപിക്കുക എന്നതാണ് അതിൽ ഒന്നാമത്തേത്. മർക്കോസ് സുവിശേഷകൻ പ്രതിപാദിക്കുന്ന, അന്ധർക്ക് അവനെ കാണാൻ കഴിഞ്ഞില്ലെങ്കിലും അവിടുത്തെ സ്വരം ശ്രവിച്ച ഉടൻ ഈശോയെ അവർ പിന്തുടർന്നു. അവിടുത്തെ വിശ്വസിച്ചിരുന്ന അവർക്ക് കാഴ്ച ലഭിക്കുകയും ചെയ്തു.വേദന മറ്റുള്ളവരോട് പങ്കുവെക്കുക എന്നതാണ് രണ്ടാമത്തെ മാർഗം. ക്രിസ്തുവിനെ പിന്തുടർന്ന അന്തരായ വിശ്വാസികൾ ചെയ്തതും അതാണ്. സദ്വാർത്തയാകുക എന്നതാണ് മൂന്നാമത്തെ മാർഗം. തങ്ങൾക്ക് സൗഖ്യം ലഭിച്ച വാർത്ത എല്ലാവരോടും പങ്കുവെച്ച അന്ധന്മാരെപോലെ നാമോരുരത്തരും ഹ്യദയമുറിവുകളും ജീവിതത്തിന്റെ അന്ധതകളും സൗഖ്യപ്പെടുപ്പോൾ അത് വലിയ സന്തോഷത്തോടെ പ്രഘോഷിക്കണമെന്നും ’ പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group