മദ്യവിൽപന അവസാനിപ്പിക്കണം:കെ.സി.ബി.സി മദ്യവിരുദ്ധ സമിതി.

ലോക്ഡൗണിന് ശേഷം ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറന്ന സർക്കാർ തീരുമാനം അടിയന്തിര പ്രാധാന്യത്തോടെ പിന്‍വലിക്കണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മലബാര്‍ റീജിയണല്‍ ഡയറക്ടര്‍ ഫാ.ചാക്കോ കുടിപ്പറമ്പില്‍ ആവശ്യപ്പെട്ടു.51 കോടി രൂപയുടെ മദ്യമാണ് ഒരു ദിവസം കൊണ്ട് വിൽപ്പന നടത്തി ലോക റിക്കാര്‍ഡ് ഇട്ട സര്‍ക്കാര്‍ നിലപാടില്‍ സുബോധമുളളവര്‍ അഭിമാനിക്കുകയല്ല പരിതപിക്കുകയാണെന്നും, ലക്ഷക്കണക്കിന് കുടുംബങ്ങളാണ് മദ്യപാനത്തിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കുന്നതെന്നും ഫാ.ചാക്കോ പറഞ്ഞു . അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും മദ്യവില്‍പന ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group