വിദ്യാർഥിസമൂഹത്തിന് തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ച് അവബോധം നൽകണമെന്ന് കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം.
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തെക്കൻ മേഖലാ ക്യാമ്പിന്റെ സമാപന സമ്മേളനം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ചാൾസ് ലെയോണ്‍, സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. വർഗീസ്, തെക്കൻ മേഖലാ പ്രസിഡന്റ് സ്റ്റീഫൻസണ്‍ ഏബ്രഹാം, റോബിൻ മാത്യു, എലിസബത്ത് ലിസി, ബിബീഷ് ഓലിക്കമുറിയിൽ, സുജി പുല്ലികാട്ട്, കെ.കെ. റജി, പ്രമീള ജോർജ്, ഉഷ മേരി ജോണ്‍ എന്നിവർ പ്രസംഗിച്ചു. തെക്കൻ മേഖലയിലെ പന്ത്രണ്ട് രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group