ഡെൻവർ: അമുസ്ലീമുകളെ രാജ്യത്തു നിന്ന് പുറത്താക്കാൻ ഇറാൻ ഭരണകൂടം പദ്ധതികൾ ആവിഷ്ക്കരിക്കുന്നതായി പഠനങ്ങൾ.
ഫിലോസ് പ്രോജക്ടിലെ ഗവേഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇറാക്കിൽ നിന്നും സിറിയായിൽ നിന്നും അമുസ്ലീമുകളായവരെ പുറത്താക്കിയതുപോലെയുളള തന്ത്രപരമായ നീക്കങ്ങളാണ് ഇറാൻ ആവിഷ്ക്കരിക്കുന്ന തെന്നും ക്രൈസ്തവരുൾപ്പെടുന്ന മതന്യൂനപക്ഷങ്ങളാണ് ഇതിന്റെ ഇരകളാകേണ്ടിവരുന്നതെന്നും ഫിലോസ് പ്രോജക്ടിലെ ഡയറക്ടർ ഫാ. ഫർഹാദ് റെസായി പറയുന്നു.കാനഡയിലെ യോർക്ക് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഇദ്ദേഹം ഇറാനിൽ നിന്ന് പലായനം ചെയ്യേണ്ടിവന്ന ക്രൈസ്തവനാണ്.
ക്രിസ്തുമതവും യഹൂദ മതവും പോലെയുള്ള ന്യൂനപക്ഷങ്ങളെ മലീനികരണം എന്നാണ് ഇറാൻ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവയെ പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് ഭരണകൂടം വിശ്വസിക്കുന്നു.
ഇറാൻ സൈന്യം ന്യൂനപക്ഷങ്ങൾക്കെതിരെ നിരവധി തട്ടിക്കൊണ്ടുപോകലുകളും
കൊലപാതകങ്ങളും ലൈംഗികപീഡനങ്ങളും ഇക്കാലയളവിൽ നടത്തിയിട്ടുണ്ട്. നിനവെ പ്ലെയ്നിലുള്ള ക്രൈസ്തവരുടെ നിരവധി സ്ഥലങ്ങളും കയ്യേറിയിട്ടുണ്ട്.
ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ 75 ആക്രമണങ്ങളാണ് കഴിഞ്ഞ
ഏതാനും നാളുകൾക്കുള്ളിൽ ഉണ്ടായിട്ടുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group