കേരള കത്തോലിക്കാ മെത്രാൻസമിതിയും തൃശ്ശൂർ പറോക് ഗവേഷണ കേന്ദ്രവും സംയുക്തമായി കേരളത്തിലെ മേജർ സെമിനാരികളിലെ വൈദിക പരിശീലനത്തെക്കുറിച്ചു നടത്തുന്ന ത്രിദിന പഠനശിബിരം തിങ്കളാഴ്ച ആരംഭിക്കുന്നു. തൃശ്ശൂർ മേരിമാത മേജർ സെമിനാരിയിലാണ് മാർച്ച് 18 മുതൽ 20 വരെ ഈ പഠനശിബിരം സംഘടിപ്പിച്ചിരിക്കുന്നത്.
കെ.സി.ബി.സി. അധ്യക്ഷൻ അഭിവന്ദ്യ മോറാൻ മാർ ബസേലിയോസ് കർദിനാൾ ക്ലിമിസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ, നിരവധി മെത്രാന്മാരും കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള പ്രതിനിധികളും വിവിധ മേഖലകളിലെ വിദഗ്‌ധരും 6 മേജർ സെമിനാരികളുടെ പ്രതിനിധികളും പങ്കെടുക്കുന്നു. സി.ബി.സി.ഐ. പ്രസിഡണ്ട് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത ഉദ്ഘാടന സമ്മേളനത്തിലും സീറോമലബാർ സഭയുടെ മേജർ ബിഷപ്പ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത സമാപനസമ്മേളനത്തിലും അധ്യക്ഷത വഹിക്കും. കെ.സി.ബി.സി. സെക്രട്ടറി ജനറൽ അഭിവന്ദ്യ റൈറ്റ് റവ. ഡോ. അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തും.
ഒന്നര വർഷമായി കേരള കത്തോലിക്കാസഭയിലെ വൈദികപരിശീലനത്തെക്കുറിച്ച് പറോക് ഗവേഷണകേന്ദ്രം, കേരള മെത്രാൻസമിതിയുടെ നിർദേശപ്രകാരം നടത്തിയ ഗവേഷണപഠനങ്ങളുടെ ഫലങ്ങൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതാണ്. കേരളത്തിലെ സെമിനാരികളിലെ വൈദികാർത്ഥികളുടെയും പരിശീലകരുടെയും വിവിധ രൂപതകളിലെ വൈദികരുടെയും പാസ്റ്ററൽ കൺസിൽ അംഗങ്ങളുടെയും ഇടയിൽ വിപുലമായ സർവേകളും നിരവധി ചർച്ചകളും ഇന്റർവ്യുകളും മറ്റു പഠനങ്ങളും നടത്തിയതിനു ശേഷമാണ് ഈ പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
വൈദികപരിശീലനത്തെക്കുറിച്ച് വത്തിക്കാൻ സമീപകാലത്ത് പുറത്തിറക്കിയ പ്രബോധനരേഖകളാണ് പഠനത്തിന്റെ അടിസ്ഥാനം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group