ഈസ്റ്റേൺ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബെനി നഗരത്തിലെ
ക്രിസ്തുമസ് ദിനത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു.
വൈകുന്നേരം ഏഴു മണിക്കായിരുന്നു ആക്രമണം നടന്നത് .
“ഇത് ഭീകരപ്രവർത്തനമാണ്. നോർഡ് കിവ, ഇറ്റൂരി പ്രവിശ്യകളിൽ എഡിഎഫ് നടത്തിവരുന്ന ഹീനമായ അതിക്രമങ്ങളുടെ ഭാഗമാണ് ഇത്. ക്രിസ്തുമസ് ദിനത്തിലെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. കാരണം ഗ്രാമങ്ങളിൽ ക്രൈസ്തവർ കൊല്ലപ്പെടുന്ന സംഭവങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. മെയ്, ജൂൺ മാസങ്ങളിലാണ് ബെനി പട്ടണത്തിൽ അവസാനമായി ഇത്തരം ഭീകരാക്രമണങ്ങൾ നടന്നത്. അവിടെ അക്രമികൾ പള്ളികളിലും ബോംബുകൾ സ്ഥാപിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പോലീസ് സേന അത്
തടയുകയായിരുന്നു. ജൂണിൽ, ഒരു പള്ളിയുടെ വളപ്പിനുള്ളിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു” – ബെനിയിലെ ഐസിസി -യുടെ വക്താവ് പറഞ്ഞു.
ക്രിസ്തുമസ് ദിനത്തിലെ ആക്രമണത്തെ ബെനി രൂപതയിലെ ആംഗ്ലിക്കൻ ബിഷപ്പ് അപലപിച്ചു. ഈ ആക്രമണത്തെ ബലപ്രയോഗത്തിലൂടെ അനുയായികളെ ഉണ്ടാക്കാൻ ദുർബലമായ കലാപകാരികൾ നടത്തുന്ന ഭീരുത്വപ്രവർത്തനമാണെന്ന് ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group