മലബാറിന്റെ മഹാമിഷ്ണറി സുക്കോളച്ചൻ ഇനി ദൈവദാസൻ

മലബാറിന്റെ മഹാമിഷ്ണറി ഫാ. ലീനസ് മരിയ എസ്‌ജെ എന്ന സുക്കോളച്ചൻ ഇനി ദൈവദാസൻ. അനേകരുടെ ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന മിഷ്ണറി വൈദികന്റെ പ്രവർത്തന കേന്ദ്രവും നിത്യ വിശ്രമം കൊള്ളുന്നതുമായ മരിയപുരം ദേവാലയത്തിൽ തടിച്ചു കൂടിയ വലിയ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കിയാണ് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ.അലക്സ് വടക്കുംതല സുക്കോളച്ചനെ ദൈവദാസ പദവിയിലേക്കുയർത്തിയുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രഖ്യാപനം വായിച്ചത്.

തുടർന്നു നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് സുക്കോളച്ചന്റെ ജന്മനാടായ ട്രെന്‍റോ അതിരൂപത ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് ഡോ.ലൂയിജി ബ്രെസാന്‍ പ്രധാന കാര്‍മ്മികത്വം വഹിച്ചു. കോഴിക്കോട് രൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കല്‍, തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി തുടങ്ങിയവർ സംബന്ധിച്ചു.സിബിസിഐ പ്രസിഡന്റ് മാർ ജോസഫ് തോമസ് കബറിടത്തിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ശുശ്രൂഷകളില്‍ സുക്കോളച്ചന്റെ ബന്ധുക്കളടങ്ങുന്ന പത്തോളം പേരും മരിയപുരം ദേവാലയത്തിൽ എത്തിയിരുന്നു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു പൊതുസമ്മേളനവും സ്നേഹവിരുന്നും നടന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group