കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദേവാലയങ്ങളിലെ കര്‍മങ്ങള്‍ക്ക് സർക്കാർ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ യുക്തിസഹവും പ്രായോഗികവും ആകണമെന്നു കേരള റീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു.
ഞായറാഴ്ചകളിലെ നിയന്ത്രണങ്ങള്‍മൂലം ദേവാലയങ്ങളിലെ ബലിയര്‍പ്പണവും പ്രാര്‍ഥനകളും തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും ദേവാലയങ്ങളുടെ വിസ്തൃതിക്ക് ആനുപാതികമായി കര്‍മങ്ങളില്‍ പങ്കെടുക്കാനുള്ള വിശ്വാസികളുടെ എണ്ണം നിശ്ചയിക്കണമെന്ന് കെആര്‍എല്‍സിസി മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ , വൈസ് പ്രസിഡന്റുമാരായ ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, ജോസഫ് ജൂഡ്, ഫാ. പ്രസാദ് സിപ്രിയാന്‍ , ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ , സെക്രട്ടറിമാരായ പി.ജെ തോമസ്, പുഷപ ക്രിസ്റ്റി, ഷിബു ജോസഫ്, ട്രഷറര്‍ എബി കുന്നേപറമ്പില് എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group