ഞായറാഴ്ചകളിലെ ക്രൈസ്തവ പ്രാർത്ഥനകൾക്ക് വിലക്കേർപ്പെടുത്തി മധ്യപ്രദേശ്,.

മധ്യപ്രദേശിലെ ജാംബുവ ജില്ലയിൽ ഞായറാഴ്ചകളിലെ ക്രൈസ്തവ പ്രാർത്ഥനകൾക്കും മറ്റ് ഭക്തകർമ്മങ്ങൾക്കുo വിലക്കേർപ്പെടുത്തികൊണ്ട് മധ്യപ്രദേശ് സബ് ഡിവിഷനൽ ഓഫീസർ പോലീസ് സ്റ്റേഷനുകളിലേക്ക് സർക്കുലർ പുറപ്പെടുവിച്ചു.

സംസ്ഥാനത്തെ അമ്പതിലധികം ക്രൈസ്തവ ആരാധനാലയങ്ങളും ഭീഷണിയിലാണ്.

ഞായറാഴ്ചകളിൽ ഈ ദേവാലയങ്ങളിൽ പ്രാർത്ഥനയ്ക്കും മറ്റ് ഭക്തകർമ്മങ്ങൾക്കുo വിശ്വാസികളെ ഒരുമിച്ചുകൂട്ടാൻ അനുവദിക്കുകയില്ലെന്ന ശക്തമായ നിലപാടാണ് ഹൈന്ദവതീവ്രവാദികൾ എടുത്തിരിക്കുന്നത്.ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടണ് സബ് ഡിവിഷനൽ ഓഫീസർ പോലീസ് സ്റ്റേഷനുകളിലേക്ക് സർക്കുലർ നൽകിയിരിക്കുന്നത്.

വിശ്വഹിന്ദു പരിഷത്തും ഹൈന്ദവതീവ്രസ്വഭാവമുള്ള ചില ഗ്രൂപ്പുകളുമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നതെന്നും ക്രൈസ്തവ വിശ്വാസം ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പ്രദേശത്തെ വിശ്വാസികൾ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group