കൊച്ചി :സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ മെത്രാൻ വികാരി മാര്‍ ആന്റണി കരിയില്‍ എടുക്കുന്ന ഏതു തീരുമാനത്തെയും പൂര്‍ണമായി അംഗീകരിക്കുമെന്നു കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ സമിതി.അതിരൂപതാ പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്റെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര പ്രതിനിധിസഭാ യോഗം വിഷയത്തില്‍ മാര്‍ കരിയിലിനു പൂര്‍ണ പിന്തുണ അറിയിച്ചു. ഈ തീരുമാനം അതിരൂപതയിലെ ഔദ്യോഗിക അല്മായ പ്രസ്ഥാനമെന്ന നിലയില്‍ എല്ലാ കത്തോലിക്ക കോണ്‍ഗ്രസ് അംഗങ്ങളും സ്വീകരിക്കും. സഭയില്‍ വിഭാഗീയതയുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അംഗങ്ങളില്‍ നിന്ന് ഉണ്ടാകരുതെന്നും യോഗം ഓര്‍മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group