കേരളമടക്കം 21 സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ വിമർശനം

ദില്ലി : ജുഡീഷ്യല്‍ ഓഫീസർമാരുടെ ശമ്ബള പരിഷ്കരണം സംബന്ധിച്ച രണ്ടാം ദേശീയ ജുഡീഷ്യല്‍ പേ കമ്മീഷൻ ശുപാർശ നടപ്പാക്കാത്ത സംസ്ഥാന സർക്കാരുകള്‍ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ വിമർശനം.

സംസ്ഥാന സിവില്‍ സർവീസുകാരുടെ ശമ്ബളം സർക്കാരുകള്‍ പരിഷ്കരിച്ച്‌ നടപ്പാക്കുമ്ബോള്‍, ജുഡീഷ്യല്‍ ഓഫീസർമാരുടെ ശമ്ബള വർദ്ധനവ് പരിഗണിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കുറ്റപ്പെടുത്തി.

കേരളം അടക്കം 21 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ധനകാര്യ സെക്രട്ടറിമാരും നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. രണ്ടാം ദേശിയ ജുഡീഷ്യല്‍ പേ കമ്മീഷൻ ശുപാർശ നടപ്പാക്കാൻ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് കേരളവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷയില്‍ 6 മാസത്തെ സമയം ആയിരുന്നു കേരളം തേടിയിരുന്നത്. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജൂഡീഷ്യല്‍ ശമ്ബളക്കമ്മീഷൻ ശുപാർശ നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കി നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m