50% മാത്രം സംവരണമാക്കികൊണ്ടുള്ള സുപ്രീംകോടതി വിധി സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തെ യാതൊരു രീതിയിലും ബാധിക്കില്ലെന്നും അതേസമയം പതിറ്റാണ്ടുകളായി തുടരുന്ന ജാതിമത സംവരണ മാനദണ്ഡങ്ങളിൽ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. മഹാരാഷ്ട്രയില്‍ മറാത്ത സമുദായത്തിന് 16% സംവരണമേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള സുപ്രീംകോടതി വിധി ജാതിസംവരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ്. ഇതിനെ സാമ്പത്തിക സംവരണം ഇല്ലാതാക്കുമെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വമായ കുപ്രചരണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group