വിവിധ സംസ്ഥാനങ്ങളിൽ പ്രാവർത്തികമാക്കിയ മതപരിവർത്തന നിരോധന നിയമത്തിനെതിരേ നൽകിയ ഹർജികളിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ആക്ടിവിസ്റ്റ് ടീസ്ത സെറ്റൽവാദിന്റെ എൻജിഒ ആയ ജസ്റ്റീസ് ആൻഡ് പീസ് നൽകിയ ഹർജി ഉന്നയിച്ചപ്പോഴാണു ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉറപ്പ്.
സംസ്ഥാനങ്ങൾ പാസാക്കിയ നിയമം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അഭിഭാഷകൻ സി.യു. സിംഗ് ചൂണ്ടിക്കാട്ടി.
വിഷയം പരിഗണിക്കാൻ ഒരു തീയതി നിശ്ചയിച്ചു തരാം എന്നായിരുന്നു ചീഫ് ജസ്റ്റീസ് നൽകിയ ഉറപ്പ്. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരേയാണ് ഹർജി നൽകിയിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group