മതപരിവർത്തന നിരോധന നിയമം ഹർജികളിൽ സുപ്രീം കോടതി വാദം കേൾക്കും

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്രാവർത്തികമാക്കിയ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

ആ​ക്ടി​വി​സ്റ്റ് ടീ​സ്ത സെ​റ്റ​ൽ​വാ​ദി​ന്‍റെ എ​ൻ​ജി​ഒ ആ​യ ജ​സ്റ്റീ​സ് ആ​ൻ​ഡ് പീ​സ് ന​ൽ​കി​യ ഹ​ർ​ജി ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണു​ ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ഉ​റ​പ്പ്.

സം​സ്ഥാ​ന​ങ്ങ​ൾ പാ​സാ​ക്കി​യ നി​യ​മം മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്ന​താ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ സി.​യു. സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.

വി​ഷ​യം പ​രി​ഗ​ണി​ക്കാ​ൻ ഒ​രു തീ​യ​തി നി​ശ്ച​യി​ച്ചു ത​രാം എ​ന്നാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ന​ൽ​കി​യ ഉ​റ​പ്പ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​യും മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group