കത്തോലിക്കാ വിശ്വാസത്തിനു സുപ്രീംകോടതിയുടെ ഫുൾ മാർക്ക്.

ഫിലാഡൽഫിയ: ഫിലാഡൽഫിയ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കാത്തലിക് സോഷ്യൽ സർവീസ് സെന്ററിനു അനുകൂലമായി യുഎസ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സ്വവർഗ ദമ്പതികൾക്കും അവിവാഹിതരായ ദമ്പതികൾക്കും കുട്ടികളെ ദത്തു നൽകാൻ വിസമ്മതിച്ച കാത്തലിക് സോഷ്യൽ സർവീസ്ന്റെ നിലപാടിന് അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതിയിലെ 9 ജഡ്ജിമാരും ഐക്യകണ്ഠേന അംഗീകരിച്ച വിധി കത്തോലിക്കാ സഭയുടെ അംഗീകാരം കൂടിയായി. സ്വവർഗ ദമ്പതികൾക്കും അവിവാഹിതർക്കും കുട്ടികളെ ദത്ത് നൽകുകയില്ല എന്ന കാത്തലിക് സോഷ്യൽ സർവീസിന്റെ നിലപാടിനെ തുടർന്ന് സോഷ്യൽ സർവീസിന്റെ കോൺട്രാക്ട് പുതുക്കാൻ വിസമ്മതിച്ച ഫിലാഡൽഫിയാ നഗരസഭയുടെ നടപടിയാണ് കാത്തലിക് സോഷ്യൽ സർവീസ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത്. കാത്തലിക് സോഷ്യൽ സർവീസ് ചെയ്തുവന്ന സേവനങ്ങൾ അവസാനിപ്പിക്കുവാനും അല്ലെങ്കിൽ അവയുടെ വിശ്വാസത്തിനു വിരുദ്ധമായ ബന്ധങ്ങൾ അംഗീകരിക്കുവാനോ നിർബന്ധിക്കുന്ന നടപടിയാണ് നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുപ്രീം കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. സ്വവർഗ ദമ്പതികൾക്കും അവിവാഹിതരായ ദമ്പതികൾക്കും കുട്ടികളെ ദത്തു നൽകാൻ വിസമ്മതിച്ച അതുകൊണ്ടുതന്നെ കാത്തലിക് സോഷ്യൽ സർവീസസ്സിന് ഫിലാഡൽഫിയായിൽ തങ്ങളുടെ സേവനങ്ങൾ തുടരാമെന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group