സുരേഷ് ഗോപി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി..

പാലാ: എംപിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ട് മായി കൂടിക്കാഴ്ച നടത്തി.നാർക്കോട്ടിക് ജിഹാദ് ലൗ ജിഹാദ് തുടങ്ങിയ വിഷയത്തിൽ ബിഷപ്പ് നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.ഒരു മതവിഭാഗത്തെക്കുറിച്ചും ബിഷപ്പ് പ്രസ്താവന നടത്തിയിട്ടില്ലെന്നും, സാമൂഹിക വിപത്തായ തീവ്രവാദത്തിനെതിരെയാണ് ബിഷപ്പിന്റ പ്രസ്താവനയെന്നും സുരേഷ് ഗോപി എംപി പറഞ്ഞു. ബിഷപ്പ് സഹായം ആവശ്യപ്പെട്ടാൽ ഈ വിഷയത്തിൽ വേണ്ട ഇടപെടൽ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.മാധ്യമങ്ങൾ അനാവശ്യ വിവാദം ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group