അഞ്ഞൂറ്റി പതിനഞ്ചാമത് വാർഷികം ആഘോഷിച്ച് സ്വിസ്സ് ഗാർഡുകൾ

ജൂലിയൻസ് രണ്ടാമൻ മാർപാപ്പ 1506 ൽ സ്ഥാപിച്ച സ്വിസ്സ് ഗാർഡുകളുടെ അഞ്ഞൂറ്റി പതിനഞ്ചാമത്‌ വാർഷികാഘോഷം വത്തിക്കാനിൽ നടന്നു . ലോകത്തിലെ ഏറ്റവും ചെറിയ സൈന്യം എന്നാണ് സ്വിസ്സ് ഗാർഡുകൾ അറിയപ്പെടുന്നത്. സ്വിസ്സ് സായുധ സേനയുടെ പ്രത്യേക സ്ഥാപനമായ ഗാർഡുകളെ റോമൻ കത്തോലിക്കാ സഭയാണ് മാർപാപ്പയുടെ നേതൃത്വത്തിൽ നിയമിക്കുന്നത്. ലോകത്തിലെ ഏറ്റവും വിശ്വസനീയമായ പടയാളികളായ സ്വിസ്സ് സൈനികരെ ഏറെ കാലമായി ആരാധിച്ചിരുന്ന ജൂലിയൻ II – ) o മാർപാപ്പ 1506 ൽ സ്വന്തമായി 200 സ്വിസ്സ് പടയാളികളെ അംഗരക്ഷകരായി നിയമിക്കുകയും . അങ്ങനെ 1506 മുതൽ ഇവർ മാർപാപ്പമാരെ സേവിക്കാൻ തുടങ്ങുകയും ചെയ്തു . 2015 ൽ 110 ഗാർഡുകൾ ആയിരുന്നു ഉണ്ടായിരുന്നത്. സ്വിറ്സ്റ്റ്ലാൻ്റ് സൈനീക പരിശീലനം പൂർത്തിയാക്കിയ ശേഷം റോമിലെ 5 ആഴ്ച്ചത്തെ ഇൻഡക്ഷൻ പരിശീലന കോഴ്സും കഴിഞ്ഞിട്ടാണ് സ്വിസ്സ് ഗാർഡുകളുടെ നിയമനം നടക്കുന്നത്. പോന്തിഫിക്കൽ സായുധ സേനയോടൊപ്പം വത്തിക്കാനിലും പുറത്തും മാർപാപ്പയുടെ സുരക്ഷ ഉറപ്പുവരുത്തുവാനും മാർപാപ്പമാർ ജനങ്ങൾക്കിടയിൽ സഞ്ചരിക്കുമ്പോൾ സംരക്ഷണം നൽകാനും സ്വിസ്സ് ഗാർഡുകൾക്കുത്തരവാദിത്വം ഉണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group