53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് സമാപനമായതോടെ പുതിയ വേദി പ്രഖ്യാപിച്ചു. 2028-ൽ നടക്കുന്ന അടുത്ത അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ഓസ്ട്രേലിയയിലെ സിഡ്നി ആതിഥേയത്വം വഹിക്കും. വെനസ്വേലയിലെ കാരക്കാസിലെ ആർച്ച് ബിഷപ്പും ഈ വർഷത്തെ ഇന്‍റര്‍നാഷണല്‍ ദിവ്യകാരുണ്യ കോൺഗ്രസിന്റെ വത്തിക്കാന്‍ പ്രതിനിധിയുമായ കർദ്ദിനാൾ ബാൾട്ടസാർ പോറസാണ് അടുത്ത വേദി പ്രഖ്യാപിച്ചത്.
“ഫ്രാൻസിസ് മാർപാപ്പയുടെ നാമത്തിലും കൽപ്പനപ്രകാരം, 54-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് 2028 ൽ സിഡ്നി നഗരത്തിൽ നടക്കുമെന്ന് അദ്ദേഹം നിങ്ങളോട് പ്രഖ്യാപിക്കുന്നു” എന്നായിരുന്നു കര്‍ദ്ദിനാളിന്റെ വാക്കുകള്‍. മഹത്തായ പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിന് 100 വർഷങ്ങൾക്ക് ശേഷം 2028-ൽ തങ്ങളുടെ തുറമുഖ നഗരത്തില്‍ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന് പരിപാടിയിൽ കാണിച്ച വീഡിയോയിൽ സിഡ്നിയിലെ ആർച്ച് ബിഷപ്പ് ആൻ്റണി ഫിഷർ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group