സയിദ് പുരസ്കാരം: സാഹോദര്യത്തിലേക്കുള്ള പ്രയാണത്തിൽ മറ്റൊരു ചുവടുവയ്പ്: മാർപാപ്പാ

സയിദ് പുരസ്കാര ദാനത്തിന് മുന്നോടിയായി വിജയികൾക്ക് ആശംസകൾ അറിയിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പാ വീഡിയോ സന്ദേശം പങ്കുവെച്ചു.

സയിദ് പുരസ്കാരം സാഹോദര്യത്തിലേക്കുള്ള പൊതുവായ പ്രയാണത്തിൽ മറ്റൊരു ചുവടുവയ്പാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.സമാധാനപരമായ സഹവർത്തിത്വത്തിനായി പരിശ്രമിക്കാൻ സയിദ് പുരസ്കാര ജേതാക്കളുടെ മാതൃക പ്രചോദനമേകട്ടെയെന്നും മാർപ്പാപ്പാ ആശംസിച്ചു .

ഫ്രാൻസിസ് പാപ്പായും ഈജിപ്തിലെ, അൽ അഷറിലെ വലിയ ഇമാം അഹമദ് അൽ തയ്യീബും 2019 ഫെബ്രുവരി 4-ന് അബുദാബിയിൽ വച്ച് മാനവസാഹോദര്യ രേഖ ഒപ്പുവച്ചതിന്റെ സ്മരണാർത്ഥം, യുണൈറ്റഡ് അറബ് എമിറേറ്റ്സിൻറെ സ്ഥാപകനായ ഷെയ്ക് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ പേരിൽ മാനവസഹോദര്യ ഉന്നത സമിതി 2019-ൽ ഏർപ്പെടുത്തിയതാണ് സയിദ് പുരസ്കാരം.

ജോർദ്ദാനിലെ അബ്ദുള്ള ദ്വിതീയൻ ബിൻ അൽ-ഹുസൈൻ (Abdullah II bin al-Hussein) രാജാവും റനീയ അൽ-അബ്ദുള്ള (Rania al-Abdulla) രാജ്ഞിയും, ഹൈറ്റിയിൽ സ്ഥാപിതമായ, വിജ്ഞാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സ്ഥാപനവും (Foundation for Knowledge and Liberty) ആണ് ഇക്കൊല്ലം പുരസ്കാരത്തിന് അർഹരായത്.
ഫെബ്രുവരി 26-ന് അബുദാബിയിൽ വെച്ചാണ് പുരസ്കാരം വിതരണം ചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group