പരമ്പരാഗത മെക്സിക്കന്‍ പ്രദര്‍ശനo വത്തിക്കാനില്‍ ആരംഭിച്ചു

ക്രിസ്തുമസിന്റെ സന്തോഷം ഉൾക്കൊണ്ടുകൊണ്ട് പരമ്പരാഗതമായി വത്തിക്കാനിൽ നടത്തി വരുന്ന ഫോട്ടോഗ്രാഫിക് പ്രദര്‍ശനത്തിന് ആരംഭം.വത്തിക്കാനിലെ ‘മെക്സിക്കന്‍ ക്രിസ്തുമസ് 2022’ എന്നണ് ഫോട്ടോഗ്രാഫിക് പ്രദര്‍ശനത്തിന്റെ പേര്.

വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിലേക്ക് നയിക്കുന്ന കണ്‍സിലിയേഷന്‍ റോഡിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് പരമ്പരാഗത മെക്സിക്കന്‍ നൃത്തരൂപങ്ങളും അരങ്ങേറി. വത്തിക്കാനിലെ മെക്സിക്കന്‍ നയതന്ത്ര പ്രതിനിധി സംഘാംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. വത്തിക്കാനും മെക്സിക്കോയും തമ്മിലുള്ള 30 വര്‍ഷത്തെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഓര്‍മ്മക്കായി വത്തിക്കാന്‍ പോസ്റ്റല്‍ കാര്യാലയവും, മെക്സിക്കന്‍ പോസ്റ്റല്‍ കാര്യാലയവും സംയുക്തമായി ഒരു സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group