സിനഡ് സമ്മേളനത്തിന്റെ പ്രഥമ യോഗത്തെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ..

വത്തിക്കാൻ സിറ്റി:വത്തിക്കാനിൽ വച്ച് നടക്കുന്ന മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിന്റെ പ്രഥമ യോഗത്തെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
ചരിത്രത്തിൽ ദൈവം നടത്തുന്ന പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിനുള്ള കാര്യക്ഷമമായ ആദ്ധ്യാത്മിക പ്രക്രിയയാകണം സിനഡ് സമ്മേളനമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.സിനഡു സമ്മേളനം, പ്രേഷിതപ്രധാനവും ക്രൈസ്തവൈക്യ സംബന്ധിയുമായ അജപാലനാത്മക പരിവർത്തനത്തിനുള്ള വലിയ അവസരം പ്രദാനം ചെയ്യുവെന്നും എന്നാൽ ഫോർമലിസം ഇന്റലക്ചറുലിസം , ഇമ്മോബിലിറ്റി തുടങ്ങിയ ചില അപകടങ്ങൾ അതിൽ പതിയിരിപ്പുണ്ടെന്നും മാർപ്പാപ്പാ ഓർമ്മിപ്പിച്ചു.
സഭയുടെ ആന്തരികതയിലേക്കു കടക്കാതെ പുറംമോടി കണ്ട് ആസ്വദിക്കുന്നതിൽ ഒതുങ്ങുന്ന ഒരു അസാധാരണ സംഭവമായി സിനഡിനെ തരം താഴ്ത്തുന്നതാണ് (ഫോർമലിസം)ഔപചാരികതയെന്ന അപകടമെന്ന് പാപ്പാ വിശദീകരിച്ചു.
എല്ലാവരും ഒന്നായിരിക്കണമെന്ന കർത്താവിൻറെ അഭിലാഷം നിശ്ചയദാർഢ്യത്തോടു കൂടി പൂർത്തിയാക്കാനും ആ ഐക്യം സംരക്ഷിക്കാനും എല്ലാവർക്കും, വിശിഷ്യ, സഭയിൽ നേതൃത്വസ്ഥാനം വഹിക്കുന്ന മെത്രാന്മാർക്കുള്ള കടമ മാർപാപ്പാ ചൂണ്ടിക്കാട്ടി.കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവയാണ് ഈ സിനഡുസമ്മേളനത്തിൻറെ താക്കോൽപദങ്ങളെന്നും മാർപാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group