കണ്ണൂര്‍: കേരള ലത്തീന്‍ കത്തോലിക്ക സഭയിൽ സിനഡാത്മകത ശക്തമായി നടപ്പാക്കാന്‍ തുടങ്ങിയെന്ന് തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ. പയ്യാമ്പലം ഉര്‍സുലൈന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് കാമ്പസില്‍ എട്ടിനാരംഭിച്ച കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഏകോപന നയരൂപീകരണ സമിതിയായ കേരള റീജൺ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 39-ാമത് ജനറല്‍ അസംബ്ലിയിൽ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സത്ത ഉള്‍ക്കൊണ്ട് കെആര്‍എല്‍സിസി രൂപവത്കരിച്ചതു മുതല്‍ കേരള സഭ ഫ്രാന്‍സിസ് മാർപാപ്പ വിഭാവനം ചെയ്യുന്ന സിനഡാത്മകത ശക്തമായി നടപ്പാക്കാന്‍ തുടങ്ങി.
ഇത്രയും സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള സഭകളും കുറവാണ്. 2023ല്‍ വത്തിക്കാനില്‍ ചേരുന്ന മെത്രാന്മാരുടെ സിനഡുമായി ബന്ധപ്പെട്ട് പുതിയൊരു കാഴ്ചപ്പാടല്ല ഫ്രാന്‍സിസ് മാർപാപ്പ അവതരിപ്പിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍, ആശയങ്ങള്‍, ആഭിമുഖ്യങ്ങള്‍, ചൈതന്യം എന്നിവ സ്വാംശീകരിക്കാന്‍ നമ്മള് മറന്നു പോയതു കൊണ്ടു പാപ്പ സിനഡിലൂടെ അതു നമ്മെ ഓര്പ്പെടുത്തുകയാണു ചെയ്തത്. അതുകൊണ്ടു തന്നെ ഇതു വലിയൊരു അവസരമായി ഉപയോഗിക്കണം.
ഏറെ കാലമായി ലത്തീന്‍ സഭ സിനഡാത്മകപാതയിലാണെങ്കിലും ഇതിലൂടെ ബഹുദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതപ്രവര്‍ത്തനം എന്ന സിനഡിന്റെ കാഴ്ചപ്പാടും ദര്‍ശനവും എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ദുരിതമനുഭവിക്കുന്നവരുടെ ജീവിതസാഹചര്യങ്ങളിലേക്കു കടന്നുചെല്ലുക എന്ന സമീപനമാണ് ഉത്ഥിതനായ ക്രിസ്തു മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം. പരസ്പരം സംസാരിക്കുകയും ശ്രവിക്കുകയും ചെയ്യുക എന്ന സിനഡിന്റെ സന്ദേശം അര്ഥമാക്കുന്നതും ഇതുതന്നെയാണെന്ന് ആര്‍ച്ച്ബിഷപ് വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group