ഫ്രാന്‍സിസ് മാർപാപ്പയുമായി മലങ്കര മാർത്തോമാ സുറിയാനി സഭയിലെ സിനഡ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി.
വത്തിക്കാനിലെ പേപ്പല്‍ വസതിയിലെത്തിയ സംഘത്തെ ഫ്രാൻസിസ് പാപ്പ സ്വീകരിച്ചു. ഐക്യവും, പ്രേഷിത പ്രവർത്തനങ്ങളും യോജിച്ചു നടത്തുവാനുള്ള ആഹ്വാനം പാപ്പ നൽകി.
കഴിഞ്ഞ വർഷം തുടങ്ങിയ എക്യൂമെനിക്കൽ ചർച്ചകളുടെ അടിസ്ഥാനത്തില്‍ ഫ്രാൻസിസ് പാപ്പയാണ് സിനഡ് അംഗങ്ങളെ വത്തിക്കാനിലേക്ക് ക്ഷണിച്ചത്. റോമൻ സഭയുമായി മാർത്തോമാ സഭ പുലർത്തുന്ന ബന്ധത്തിനും, സമാധാന സൗഹൃദങ്ങൾക്കും പാപ്പ നന്ദി പറഞ്ഞു.
സഭയുടെ അധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമാ വലിയ മെത്രാപ്പോലീത്തയുടെ നല്ല ആരോഗ്യത്തിനായി താൻ പ്രാർത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന് തന്റെ ആശംസകൾ കൈമാറണമെന്നും പാപ്പാ സന്ദേശത്തിന്റെ ആമുഖത്തിൽ പറഞ്ഞു. “അവർ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വന്ന് മേശയ്ക്കരികിൽ ഇരിക്കും” എന്ന മത്തായി ശ്ലീഹായുടെ സുവിശേഷത്തിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ കുർബാനയിൽ നമുക്ക് ഒരുമിച്ചു പങ്കെടുക്കുവാൻ കഴിയുന്ന ദിവസം ത്വരിതപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും പാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m