സിനഡ് അംഗങ്ങളുടെ രണ്ട് ദിവസത്തെ ധ്യാനത്തിന് തുടക്കം

പതിനാറാം മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിൽ സംബന്ധിക്കുന്ന സിനഡ് അംഗങ്ങൾക്കായുള്ള രണ്ടുദിവസത്തെ ധ്യാനം വത്തിക്കാനിൽ തുടക്കം.
സിനഡാലിറ്റിയെപ്പറ്റിയുള്ള പതിനാറാമത് മെത്രാൻ സിനഡിന്റെ രണ്ടാമത് സമ്മേളനം ഒക്ടോബർ രണ്ടിന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ വിശുദ്ധ ബലിയോടെ തുടക്കം കുറിക്കാനിരിക്കെയാണ് സിനഡ് അംഗങ്ങൾക്കുള്ള രണ്ടു ദിവസത്തെ ധ്യാനം ഇന്നലെ മുതൽ വത്തിക്കാനിൽ ആരംഭിച്ചത്.

പുതിയ സിനഡൽ ശാലയിൽവച്ചാണ് ധ്യാനം നടക്കുന്നത്. ഡൊമിനിക്കൻ വൈദികനായ ഫാ. തിമോത്തി റാഡ്ക്ളിഫ് ആണ് ധ്യാനം നയിക്കുന്നത്. പ്രഭാതപ്രാർത്ഥനയോടെ തുടക്കം കുറിക്കുന്ന ധ്യാനം, ചിന്തകളും വിശുദ്ധ ബലിയും ഉൾപ്പെടുത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യദിവസത്തെ വിശുദ്ധ ബലിയുടെ മധ്യേയുള്ള സുവിശേഷസന്ദേശം, ഓസ്ട്രേലിയയിലെ പെർത്ത് അതിരൂപതയുടെ അധ്യക്ഷൻ മോൺസിഞ്ഞോർ തിമോത്തി കോസ്തേല്ലോ നൽകും. സിനഡിന്റെ സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെച്ച് ആമുഖപ്രഭാഷണം നടത്തി. സിനഡ് അംഗങ്ങളെ ധ്യാനത്തിലേക്ക് സ്വാഗതം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group