ഗാസയിലെ ദുരിതബാധിതർക്കായി 32,000 യൂറോ സമാഹരിച്ച് സിനഡ് അംഗങ്ങൾ. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഹമാസ് – ഇസ്രായേൽ യുദ്ധത്തിന്റെ വാർഷികദിനത്തിൽ ഫ്രാൻസിസ് പാപ്പയുടെ നിർദേശപ്രകാരം പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി മാറ്റിവച്ച ഒക്ടോബർ ഏഴാം തീയതിയാണ് സിനഡംഗങ്ങൾ ധനസമാഹരണം നടത്തിയത്.
“പ്രാർത്ഥനയും ഉപവാസവും ദാനധർമ്മങ്ങളില്ലാതെ പൂർത്തിയാക്കപ്പെടുകയില്ല. അതു നമ്മെ കഷ്ടപ്പെടുത്തുകയും ഒരുപക്ഷേ വേദനിപ്പിക്കുകയും ചെയ്തേക്കാം. കാരണം, ആവശ്യത്തിലിരിക്കുന്ന അയൽക്കാരന് നൽകാൻ നമുക്കുള്ളത് ഉപേക്ഷിക്കുന്നു“ എന്ന വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രസ്താവനയെ സ്വീകരിച്ചുകൊണ്ടാണ് സിനഡംഗങ്ങൾ പണം സമാഹരിച്ചത്. ഗാസയിലെ ഹോളിഫാമിലി ദേവാലയ വികാരിയായ ഫാ. റൊമാനെല്ലിക്കാണ് പണം എത്തിച്ചു നൽകുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group