വത്തിക്കാൻ സിറ്റി : 2023 ഒക്ടോബറിലും 2024 ഒക്ടോബറിലും റോമിൽ ചേരുന്ന രണ്ട് സെഷനുകളായുള്ള ബിഷപ്പുമാരുടെ സിനഡിനെ വിഭജിക്കാനുള്ള തീരുമാനം അറിയിച്ച് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 16-ന് നടത്തിയ ആഞ്ചലൂസ് പ്രസംഗത്തിലാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനഡാലിറ്റിയെ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ കൂടുതൽ സമയം ലഭിക്കേണ്ടതിനാണ് ഈ തീരുമാനമെടുത്തതെന്ന് ഫ്രാൻസിസ് മാർപാപ്പ വിശദമാക്കി.
“സിനഡൽ പ്രക്രിയയുടെ ഫലങ്ങൾ പലതാണ്. പക്ഷേ, അവ പൂർണ്ണപക്വത കൈവരിക്കുന്നതിന് തിരക്കു കൂട്ടരുത്. ഈ തീരുമാനം സഭയുടെ ഘടനാപരമായ മാനമെന്ന നിലയിൽ സിനഡാലിറ്റിയെക്കുറിച്ചുള്ള ധാരണയെ പ്രോത്സാഹിപ്പിക്കുമെന്നും സുവിശേഷത്തിന്റെ സന്തോഷം പ്രഘോഷിക്കുന്ന സഹോദരങ്ങൾ ഇതിൽ ആഴപ്പെടാൻ സഹായിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു” – പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group