പാലാ രൂപതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിനഡല്‍ കമ്മീഷന്‍..

കൊച്ചി : കുടുംബ വർഷത്തിൽ കുടുംബങ്ങൾക്ക് വേണ്ടി ബിഷപ്പ് മാർ ജോസഫ്കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ പാലാ രൂപത നടപ്പിലാക്കിയ ക്ഷേമപദ്ധതികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സീറോ മലബാർ സിനഡല്‍ കമ്മീഷൻ.പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ കാലത്തിന്റെ സ്പന്ദനങ്ങള്‍ക്കനുസൃതമുള്ള നല്ല ഇടയന്റെ പ്രതികരണമെന്ന് കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ അംഗങ്ങളായ താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു.വലിയ കുടുംബങ്ങള്‍ക്കു നല്‍കുന്ന ശ്രദ്ധ, നല്‍കപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടത്. സാമ്പത്തിക പരാധീനതയുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും പേരില്‍ ജീവനെ നശിപ്പിക്കാനുള്ള ചിന്തകള്‍ ഉണ്ടാകാതിരിക്കാനാണ് ജീവന്റെ മൂല്യത്തെപ്പറ്റി ഉത്തമ ബോധ്യമുള്ള സഭ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുന്നത്. പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് മിശിഹായുടെ നിയമം പൂര്‍ത്തിയാക്കാനുള്ള ദൗത്യത്തിലാണ് സഭ പങ്കു ചേരുന്നത്. അതുകൊണ്ട് എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട നിലപാടാണിതെന്നും കമ്മീഷന്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group