മെ​ത്രാ​പ്പോ​ലീ​ത്ത​യെ​ തെരഞ്ഞെടുക്കുന്നതിനുള്ള മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ൻ യോ​ഗം ഇ​ന്ന്..

പരുമല :മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ൻ യോ​ഗം ഇ​ന്ന് പ​രു​മ​ല​യി​ൽ ചേ​ർ​ന്ന് പൗ​ര​സ്ത്യ കാ​തോ​ലി​ക്കാ​യു​ടെ പി​ൻ​ഗാ​മി​യെ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യെ​യും തെ​ര​ഞ്ഞെ​ടു​ക്കും.

പ​രു​മ​ല സെ​മി​നാ​രി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​കും പ​ങ്കെ​ടു​ക്കു​ക. സ​ഭ​യു​ടെ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ഓ​ണ്‍ലൈ​നാ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​യോ​ഗ ന​ട​പ​ടി​ക​ളാ​രം​ഭി​ക്കും. കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​ന​ത്തേ​ക്കും കാ​തോ​ലി​ക്കാ ബാ​വ​യു​ടെ പി​ൻ​ഗാ​മി​യാ​യും ക​ണ്ട​നാ​ട് വെ​സ്റ്റ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നാ​മ​നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​ക​യെ​ന്ന അ​ജ​ണ്ട​യാ​ണ് യോ​ഗ​ത്തി​നു​ള്ള​ത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group