ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിക്കാൻ ഒരുങ്ങി സീറോ മലബാർ സഭ..

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് ലോകം മുഴുവന്‍ ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിക്കുന്ന നാളെ(25/062021) സീറോ മലബാര്‍ സഭയില്‍ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
ആഘോഷങ്ങളുടെ ഭാഗമായി ഇന്ന്
(ജൂലായി 24-ന് )വൈകുന്നേരം ആറിന് സീറോ മലബാര്‍ സഭയുടെ കുടുംബത്തിനും അല്മായര്‍ക്കും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷ പരിപാടിയിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി മൂലയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഫാ. ഫിലിപ്പ് വട്ടയത്തില്‍ കോ-ഓര്‍ഡിനേറ്ററായിട്ടുള്ള സൂം കോണ്‍ഫ്രന്‍സില്‍ ഗ്ലോബല്‍ കത്തോലിക്ക കോണ്‍ഗ്രസ്, അല്മായ ഫോറം, ഫാമിലി അപ്പസ്‌തോലേറ്റ്, മാതൃവേദി, പ്രോ-ലൈഫ്, കുടുംബകൂട്ടായ്മ എന്നീ സംഘടനകളുടെ ഭാരവാഹികള്‍ നേതൃത്വം വഹിക്കും. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളില്‍നിന്നുമുള്ള വയോധികരുടെ പ്രതിനിധികളും പങ്കെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group