ഭാരതജനതയ്ക്കായി മെഡിക്കൽ കിറ്റുകൾ നൽകി മെൽബൺ സീറോ മലബാർ രൂപത.

ഓസ്ട്രേലിയ : കോവിഡ്19 രൂക്ഷമായ ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി മെഡിക്കൽ കിറ്റുകൾ നൽകി ഓസ്‌ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപത. ‘കാത്തലിക് മിഷൻ ഓസ്‌ട്രേലിയ’യുടെ സഹകരണത്തോടെ രൂപത സമാഹരിച്ച തുകകൊണ്ട് വാങ്ങിയ കിറ്റുകൾ കേരളത്തിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുമാണ് വിതരണം ചെയ്യുന്നത് .പൾസ് ഓക്‌സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ, ഇൻഹെയ്ലർ, ഫേസ് മാസ്‌ക് എന്നിവ ഉൾപ്പെടുന്ന കിറ്റ് ‘കാരിത്താസ് ഇന്ത്യ’യുടെ മേൽനോട്ടത്തിലാണ് വിതരണം ചെയ്യുക.
കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ ഭാരതത്തിനുവേണ്ടി പ്രത്യേക ഉപവാസ പ്രാർത്ഥനാദിനവും രൂപതയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group