സീറോ മലബാര്‍ സിനഡ് ഇന്നു മുതല്‍:

കോട്ടയം:സീറോ മലബാര്‍ സഭയുടെ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കം.കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് സമ്മേളനം നടക്കുക. ശനിയാഴ്ചവരെ നീളുന്ന യോഗത്തില്‍ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന് 63 ൽപ്പരം മെത്രാന്മാര്‍ പങ്കെടുക്കും. ആരാധനാക്രമ ഏകീകരണവും, സഭയിലെ ആഭ്യന്തര ഭരണ നിര്‍വഹണമാണ് സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയമാവുക. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.ഇന്നു വൈകുന്നേരമാണ് സിനഡ് ആരംഭിക്കുക. ശനിയും ഞായറും സിനഡിന്റെ സമ്മേളനങ്ങള്‍ ഉണ്ടാവുകയില്ല.സിനഡിന്റെ വിജയത്തിനായി ജൂലൈ മാസം 27 മുതൽ സിനഡു സമാപിക്കുന്ന ഓഗസ്റ്റ് 27 വരെ പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം നല്‍കിയിരിന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group