സീറോ മലബാർ സിനഡ് സമ്മേളനം ഇന്ന് ആരംഭിക്കുo

കൊച്ചി : സീറോ മലബാർ സഭയുടെ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം ഇന്ന് ആരംഭിക്കും. പതിനാറാം തീയതി വരെയാണ് സമ്മേളനം.

സീറോമലബാർ സഭയുടെ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായി പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു അടിയന്തര സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നത്.

മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗികമായി സിനഡുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 56 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് മാർ ജോർജ് ആലഞ്ചേരി അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group