സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി മരുന്നു വ്യാപാരത്തിനെതിരേ ശക്തമായ കർമ്മ പദ്ധതി ആവിഷ്കരിച്ച് സീറോ മലബാർ സഭ രംഗത്ത്.
കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള ബോധവൽക്കരണ പ്രതിരോധ-ദ്രുതകർമ്മ പദ്ധതികൾക്കു സീറോമലബാർ സഭയിൽ പാലാ രൂപതയിലാണ് തുടക്കം കുറിക്കുന്നത്.
കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷനും പാലാ രൂപത ജാഗ്രതാ സമിതിയും സംയുക്തമായിട്ടാണ് ലഹരിക്കെതിരേ പാലായിൽ ബോധവൽക്കരണ സെമിനാറും കർമപദ്ധതികളും ആവിഷ്കരിക്കുന്നത്.
30നു ഉച്ചക്കു 2.30നു പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കർമപദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നു പാലാ രൂപത പ്രൊട്ടോ സിഞ്ചലൂസ് മോൺ. ജോസഫ് തടത്തിൽ അറിയിച്ചു.
സിനഡൽ കമ്മിഷൻ ഫോർ ഫാമിലി ലെയിറ്റി ആൻഡ് ലൈഫ് ചെയർമാനും പാലാ രൂപത അധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ പി.കെ. ജയരാജ് ക്ലാസ് നയിക്കും. പാലാ രൂപത പ്രൊട്ടോ സിഞ്ചലൂസ് മോൺ. ജോസഫ് തടത്തിൽ, സിനഡൽ കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ജോബി മൂലയിൽ, ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. വിൻസന്റ് മൂങ്ങാമാക്കൽ, ഫാ. ജോസ് കുറ്റിയാങ്കൽ, ഫാ. സെബാസ്റ്റ്യൻ പഴേപ്പറന്പിൽ, ഫാ. ജോർജ് നെല്ലിക്കുന്നു ചെരിവു പുരയിടം, ഫാ. മാണി കൊഴുപ്പൻകുറ്റി, ടോണി ചിറ്റിലപ്പിള്ളി, സാബു ജോസ്, റോസിലി പോൾ തട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും.സമ്മേളനത്തിൽ 1600 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group