കൊലവെറി മുദ്രാവാക്യം മുഴക്കിയവർക്കെതിരെ , കർശന നിയമ നടപടി സ്വീകരിക്കുക..

  ആലപ്പുഴയില്‍ , PFI കൊലവെറി ആസാദി മുദ്രാവാക്യം മുഴക്കിയ കുട്ടിക്കും,അതു് ഏറ്റുവിളിച്ചവര്‍ക്കും എതിരേ കൂടി കേസ് എടുത്തില്ലെങ്കില്‍ ഞാന്‍ നാളെ വീണ്ടും SP ഓഫീസിലെത്തും . #keralapolice

  മിസ്റ്റര്‍ SP താങ്കള്‍ ഒരു് IPS റാങ്കിലുള്ള ഒരു് ഉദ്യോഗസ്ഥനാണെന്ന കാര്യം താങ്കള്‍ ഒരിക്കലും മറക്കരുതു് . ‘ആസാദി ‘ എന്ന മുദ്രാവാക്യം എന്താണെന്നു് ഞാന്‍ താങ്കള്‍ക്കു് പറഞ്ഞുതരേണ്ട കാര്യം ഇല്ല. ‘ആസാദി ‘, ‘ബോലോ തക്ബീര്‍ ‘ ,’അള്ളാഹു് അക്ബര്‍ ‘ , ‘ഇന്‍ഷാ അള്ളാ ‘ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി 1990 -കളില്‍ കാശ്മീരിന്റെ തെരുവീഥികളില്‍ ഇറങ്ങിയ പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘടനകളുടെ ജിഹാദികള്‍ കൊന്നൊടുക്കിയതു് ആയിരമായിരം നിരപരാധികളും സാധുക്കളും ആയ കാശ്മീരി പണ്ഡിറ്റുകളെ ആയിരുന്നു്. അവിടെ അന്നു് നടന്നതു് ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ഗ്ഗീയകലാപവും, ഹിന്ദു് വംശഹത്യയും ആയിരുന്നു് എന്ന ചരിത്രസത്യം താങ്കള്‍ക്കും അറിയാവുന്ന കാര്യം തന്നെയാകുന്നു്.

  ആലപ്പുഴയിലെ PFI സമ്മേളനത്തില്‍ ,ആലപ്പുഴയുടെ തെരുവീഥികളിലും, PFI സമ്മേളന നഗരിയിലും, അറബിക്കടലിനെ സാക്ഷിയാക്കി, ഒരു് ചെറു് ബാലനെ മുന്‍നിറുത്തിക്കൊണ്ടു് റൗഫു് ഷെരീഫും കൂട്ടരും ഇറക്കിയ കൊലവെറി ആസാദി മുദ്രാവാക്യം ,മണിക്കൂറുകള്‍ ഏറ്റുചൊല്ലിയതു് ആയിരമായിരം PFI തീവ്രവാദികളാണു്. പ്രധാന വേദിയുടെ മുമ്പിലും ഈ മുദ്രാ വാക്യം മുഴക്കിക്കൊണ്ടു് വലിയൊരു് ആള്‍ക്കൂട്ടം അലറിവിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അതിന്റെ തെളിവാണു.

  ഹിന്ദുവും കൃസ്ത്യാനിയും മര്യാദയ്ക്കു് ജീവച്ചില്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവണം എന്ന ഒരു് ജിഹാദി മുന്നറിയിപ്പു് തന്നെയായിരുന്നു് PFI അവിടെ ഉയര്‍ത്തിയ മുദ്രാവാക്യം എന്നുള്ളതില്‍ ആര്‍ക്കും തെല്ലും സംശയമില്ല.

  കാശ്മീരിന്റെ മണ്ണിലെ ഇസ്ളാമിക തീവ്രവാദസംഘനകള്‍ പണ്ടു് ഉയര്‍ത്തിയ അതേ ‘ആസാദി ‘ എന്ന മുദ്രാവാക്യം തന്നെയായിരുന്നു് ആലപ്പുഴയില്‍ PFI എന്ന തീവ്രവാദസംഘടനയും, SDPI -യും ഉയര്‍ത്തിയതു്. കേരളത്തിലെ മതസൗഹാര്‍ദ്ദവും,സമാധാന അന്തരീക്ഷവും തകര്‍ത്തു്, മതത്തിന്റെ പേരില്‍ കേരളത്തിലെ ജനതയെ തമ്മില്‍ തല്ലികൊല്ലിച്ചു, രാഷ്ട്രീയ മുതലെടുപ്പു് നടത്താന്‍ PFI /SDPI തുടങ്ങിയ തീവ്രവാദസംഘടനകള്‍ നടത്തിയ അതിനികൃഷഠമായ ഈ നീച ശ്രമത്തിന്റെ അണിയറിയില്‍ പ്രവര്‍ത്തിച്ച സകലരും ഇരുമ്പഴിയ്ക്കുള്ളില്‍ ആവുകതന്നെ വേണം.

  2024 ലോകസഭാ തിരഞ്ഞെടുപ്പിനു് മുമ്പു് , തിരഞ്ഞെടുക്കപ്പെട്ട മോദി ഗവണ്‍മെന്റിനെ വര്‍ഗ്ഗീയകലാപത്തിലൂടെ അട്ടിമറിക്കുകയോ, വീണ്ടും അധികാരത്തില്‍ വരുന്നതില്‍ നിന്നു് തടയുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ, പാക്കിസ്ഥാന്‍ ISI ഇന്‍ഡ്യയിലെ പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘടനകളെ ഉപയോഗിച്ചുകൊണ്ടു് ഒരു് ‘Terror Plan ‘ അല്ലെങ്കില്‍ ‘Terror Plan Of Political Islam In Asia ‘ എന്ന ഒരു രാജ്യവിരുദ്ധ പ്ളാന്‍ ഇവിടെ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നു് എന്ന ഇന്‍ഡ്യന്‍ ഇന്‍റലിജന്സ് ഏജന്‍സികളുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ താങ്കള്‍ക്കും ലഭിച്ചതണെല്ലോ . പ്രസ്തുത രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍,ആലപ്പുഴ സംഭവത്തിനെക്കുറിച്ചു് സമഗ്രമായ ഒരന്വേഷണം Anti Terrorism Cyber Wing ആവശ്യപ്പെടുന്നു്. ഈ കൊലവെറി മുദ്രാവാക്യം ഉയര്‍ന്നതിന്റെ പിന്നിലുള്ള ഗൂഢാലോചനയും അന്വേഷണവിധേയമാകേണ്ടതാണു്. ഇക്കാര്യത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണവും ആരംഭിച്ചിട്ടുണ്ടു്.

  ആകയാല്‍ ബഹുമാനപ്പെട്ട SP ,രാജ്യത്തിന്റെ ക്രമസമാധാനം നിലനിറുത്തി ,ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കടപ്പെട്ട താങ്കള്‍ ,രാജ്യത്തു് വര്‍ഗ്ഗീയകലാപം ഉണ്ടാക്കാനായി PFI എന്ന തീവ്രവാദസംഘടന നടത്തിയ ,’ആലപ്പുഴ ഡിക്ളറേഷന്‍ ‘ അതായതു് ‘ആലപ്പുഴയിലെ ‘ആസാദി ‘ എന്ന സംഭവങ്ങളെ ഗൗരവമായികണ്ടു് , ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സകല തീവ്രവാദികളേയും ,കണ്ടുപിടിച്ചു് ശിക്ഷിക്കാന്‍ വേണ്ടതായ നിയമനടപടികള്‍ കൈക്കൊള്ളണം എന്നു് താങ്കളോടു് ഞാന്‍ അപേക്ഷിക്കുന്നു്.
  ജയ് ഹിന്ദ്

  Jiji Nixon
  Anti Terrorism Cyber Wing


  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
  Follow this link to join our
   WhatsAppgroup

  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
  Follow this link to join our
   Telegram group