കോഴിക്കോട്: ക്രൂശിതരൂപവും ജപമാലയും കൈകളിലേന്തിയ കന്യാസ്ത്രികളെയാണ് എല്ലാവർക്കും പരിചയം.എന്നാൽ സാമൂഹ്യ നന്മയ്ക്ക് വേണ്ടി ജപമാലയെന്തുന്ന കൈകളിൽ തന്നെ തോക്ക് എടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് മുതുകാട്ടിലെ സെന്റ് ആഗ്നസ് സിഎംസി കോൺവെന്റിലെ അംഗമായ സിസ്റ്റർ ജോഫി.കർഷകരുടെ വർഷങ്ങളായുള്ള അധ്വാനത്തെ നശിപ്പിക്കാൻ എത്തുന്ന കാട്ടുപന്നി കൂട്ടങ്ങളെയും, വന്യമൃഗങ്ങളെയും നേരിടുവാൻ കോടതി അനുവാദം നൽകിയ 16 അംഗങ്ങളിലെ ഒരാളാണ് സിസ്റ്റർ ജോഫി. സെപ്റ്റംബർ 18 ന് പുറപ്പെടുവിച്ച ഹൈക്കോടതി വിധിയിലാണ് ഇങ്ങനെ ഒരു അനുവാദം നൽകിയത്.എന്തായാലും ഇങ്ങനെയൊരു ഉത്തരവ് സാധാരണ കർഷകർക്ക് ആശ്വാസമാണെന്നാണ് സിസ്റ്റർ ജോഫി പറയുന്നത്.ലൈസൻസ് ഉള്ള തോക്ക് ഉപയോഗിക്കാനുള്ള അനുവാദമാണ് സിസ്റ്റർ ജോഫിക്ക് ലഭിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group