കേരളത്തിൽ താലിബാനിസം വളരുവാൻ സർക്കാർ അനുവദിക്കരുത് : കെ സി സി

കേരളത്തിൽ താലിബാനിസം വളരുവാൻ സർക്കാർ അനുവദിക്കരുതെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്(കെ സി സി ) ആവശ്യപ്പെട്ടു.

മതേതര രാജ്യമായ ഇന്ത്യയിൽ ഒരു മതത്തിനും പ്രത്യേക പ്രാധാന്യം നല്കേണ്ടതില്ല. എന്നാൽ, എല്ലാ മതത്തിന്റെയും ആഘോഷങ്ങളിൽ പങ്കാളികളാകുന്ന സഹിഷ്ണുതയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നാടാണിതെന്ന് കെസിസി ജനറൽ സെക്രട്ടറി പ്രകാശ് പി. തോമസ് ചൂണ്ടിക്കാട്ടി.

കാസർകോട് ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രമീകരിച്ച പുൽക്കൂട് ഒരു മതതീവ്രവാദി നശിപ്പിച്ച സംഭവത്തിൽ ശക്തമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രതിഷേധിച്ചതായും പ്രകാശ് പി. തോമസ് അറിയിച്ചു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിൽ നടപടി സ്വീകരിക്കാത്ത സർക്കാർ സമീപനം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിഭാഗത്തിന് നേരെ സമീപകാലത്ത് ഉണ്ടാകുന്ന നീതി നിഷേധത്തിന്റെ തുടർച്ചയായി മാത്രമേ ഇതിനെ കാണുവാൻ കഴിയുകയുള്ളൂവെന്നും
സർക്കാർ ഓഫീസുകളിൽ മാത്രമല്ല ക്രിസ്ത്യൻ മാനേജ്മെന്റുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും മതതീവ്രവാദികൾ ഭീഷണി ഉയർത്തുന്നത് സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും കെസിസി ജനറൽ സെക്രട്ടറി കുറ്റപെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group