അധ്യാപകനിയമനം അത്യാവശ്യം: ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌

എറണാകുളം : പുതിയ അധ്യയനവര്‍ഷം ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ വഴി ആരംഭിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോഴും സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ലയെന്നുള്ളത് ആശങ്കാജനകമാണെന്ന് കെ.സി.ബി.സി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് പങ്കുവെച്ചു . പുതിയ അധ്യയനവര്‍ഷ ആരംഭവുമായി ബന്ധപ്പെട്ട് രൂപതാ-സന്യാസ കോര്‍പ്പറേറ്റ് മാനേജര്‍മാരുടെ വാര്‍ഷികയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 32 രൂപത കോര്‍പ്പറേറ്റ് മാനേജര്‍മാരും സന്യസ്ത സഭകളുടെ മാനേജര്‍മാരും ഉള്‍പ്പെട 81 പേര്‍ യോഗത്തില്‍ സംബന്ധിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group